Trending

കുറ്റ്യാടിയിൽ അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥി കാറിടിച്ചു മരിച്ചു


കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിച്ച മകൻ കാറിടിച്ച് മരിച്ചു. നരിക്കൂട്ടുംചാൽ പുത്തൻപുരയിൽ ബാലൻ്റെ മകൻ രോഹിൻ (മോനുട്ടൻ-19) ആണ് മരണപ്പെട്ടത്. മൊകേരി ഗവൺമെൻറ് കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ് രോഹിൻ.

നരിക്കൂട്ടുംചാൽ റേഷൻ ഷോപ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ലുലു സാരീസിൽ ജോലി ചെയ്യുന്ന അമ്മയേയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പൊതുദർശനം ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടുപൊയിൽ റോഡിലെ വീട്ടിൽ വച്ച് നടക്കും.

Post a Comment

Previous Post Next Post