ബെംഗളൂരു: തലമുടി കുറഞ്ഞെന്ന പേരിൽ ഭാര്യ നിരന്തരം പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കർണ്ണാടക ചാമരാജ് നഗറിൽ പരമശിവമൂർത്തി (32) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവാവിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പ് എഴുതിവെച്ച ശേഷമായായിരുന്നു യുവാവിന്റെ ആത്മഹത്യ.
തനിക്ക് മുടി കുറഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും, അതുകൊണ്ടുതന്നെ താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും യുവാവ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗർ പൊലീസ് കേസെടുത്തു.