ശിവപുരം: ശിവപുരം പഴയ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. കപ്പുറം മുള്ഹിറുൽ ഇസ്ലാം മദ്രസ പരിസരത്ത് നടന്ന പരിപാടിയിൽ ഉസ്താദ് ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തിൽ മഹല്ല് ജമാഅത്ത് സെക്രട്ടറി ബി.സി ഹുസൈൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.കെ അഹമ്മദ് കോയ മാസ്റ്റർ അധ്യക്ഷത വഹിച്ച സംഗമത്തിൽ മഹല്ല് ഖത്തീബ് ശിബിലി റഹ്മാനി വാരാമ്പറ്റ ഉദ്ഘാടനം നിർവഹിച്ചു.
Tags:
LOCAL NEWS