Trending

ഇലക്ട്രിക്‌ സ്‌കൂട്ടർ ചാർജിങ്ങിനിടെ തീപിടിച്ചു; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


ചെന്നൈ: ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു പൊള്ളലേറ്റ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ സ്വദേശി ഗൗതമിന്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്. രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്നും ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. കേസെടുത്തെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post