Trending

ചരിത്ര പ്രാധാന്യമുള്ള കൊയിലാണ്ടി ശ്രീ മുതുവോട്ട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; മാർച്ച്‌ 9ന് ഉത്സവം.


കൊയിലാണ്ടി: ചരിത്ര പ്രാധാന്യമുള്ള കൊയിലാണ്ടി നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കീഴാറ്റൂർ ചന്ദ്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്ര കാരണവർ കുറ്റ്യാപുറത്ത് അച്യുതൻ നായർ കൊടിയേറ്റത്തിന് നേതൃത്വം നൽകി. നടപന്തൽ സമർപ്പണവും നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

എല്ലാ വർഷവും കുംഭം 25 (മാർച്ച്‌ 9 ഞായറാഴ്ച)നാണ് ക്ഷേത്രത്തിൽ തിറയാട്ടത്തോടുകൂടിയുള്ള ഉത്സവം. കരിയാത്തൻ, കണ്ണിക്കൽ കരുമകൻ, മാറപ്പുലി ദൈവങ്ങളുടെ വെള്ളാട്ടം, വെള്ളകെട്ട്, മൂന്ന് മൂർത്തികളുടെയും തെയ്യക്കോലം, അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി, ആശാരിക്കളി, മലയർകളി, ഇളനീർകുല വരവ് എന്നീ ചടങ്ങുകളും ഉത്സവത്തിന്റെ ഭംഗി കൂട്ടുന്നു. മാറപുലിയുടെ കോലമായ പുലിതെയ്യം കാണാൻ അന്യദേശങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തർ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്.

Post a Comment

Previous Post Next Post