Trending

കോഴിക്കോട് ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി


കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജ് അടക്കം 64 ആശുപത്രികൾ ഇ-ഹെൽത്ത് കാർഡ് സംവിധാനത്തിലേക്ക് മാറി. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും രോഗിയുടെ മുൻകാല രോഗവിവരങ്ങളടക്കം മനസ്സിലാക്കി കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഏറെ സഹായകമാവുന്ന സംവിധാനമാണ് ഇ- ഹെൽത്ത് കാർഡ്.

മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 43 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചുവീതം കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലുമാണ് ഇതുവരെ പദ്ധതി നടപ്പാക്കിയത്. ഇ-ഹെൽത്ത് സംവിധാനത്തിലൂടെ 12,955 പേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

ഓൺലൈൻ വഴി 33,009 പേർ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്തതിൽ 4,118 പേർ ചികിത്സ തേടി. ഒരു വ്യക്തിക്ക് ഒരു ഹെൽത്ത് റെക്കോഡ് എന്നാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി അടുത്ത മാസം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറും.

Post a Comment

Previous Post Next Post