Trending

കാരന്തൂരിൽ നിന്ന് 450 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ കുന്ദമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു


കുന്ദമംഗലം: ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി കുന്ദമംഗലം എക്സൈസ് നടത്തിയ പരിശോധനയിൽ കാരന്തുരിൽ കഞ്ചവുമായി മൂന്ന് യുവാക്കൾ പിടിയിൽ. 450 ഗ്രാം കഞ്ചാവാണ് മൂന്ന് യുവാക്കളിൽ നിന്നായി പിടിച്ചെടുത്തത്. കാരന്തൂർ പാറക്കടവ് ഹരഹരകാവ് റോഡിലെ ഇലക്ട്രിക് പോസ്റ്റിന് സമീപത്തു വെച്ചാണ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.കെ നിഷിൽകുമാറും സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്.

200 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വയനാട് പൂത്തകൊല്ലി ചന്നിയൻ വീട്ടിൽ മുഹമ്മദ് മകൻ ഷഫീഖ്, 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചത്തിന് മുണ്ടിക്കൽ താഴം നടപ്പാലം കുനിയിൽ താഴം പൊറ്റമ്മൽ വീട്ടിൽ അബ്ബാസ് മകൻ ആഷിജ്, 200 ഗ്രാം കഞ്ചാവ് കൈവശം വെച്ചത്തിന് കാരന്തൂർ ചെറുകുഴിയിൽ വീട്ടിൽ കോയ മകൻ ഹിഷാം എന്നിവരാണ് അറസ്റ്റിലായത്. 

Post a Comment

Previous Post Next Post