ദുബായ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു നേടിയത്. 249 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 205 റണ്‍സെടുക്കുന്നതിനിടെ 45.3 ഓവറില്‍ അവസാനിച്ചു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
98 പന്തിൽ രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റൺസ് നേടിയ അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഗിൽ, രോഹിത് ശർമ്മ, കോഹ്ലി എന്നിവർക്ക് കാര്യമായ റൺസ് എടുക്കാനായില്ല. അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ, വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നത്. 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡ് നിലയിലെ ടോപ് സ്‌കോറര്‍.
മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് കടന്നു. ഈ മാസം നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികളായി ന്യൂസിലൻഡ് കളത്തിലിറങ്ങും.