Trending

ക്ലാസിൽ പൊട്ടിച്ച നിലയിൽ ചോക്ലേറ്റ്; കഴിച്ചതിന് പിന്നാലെ 4 വയസുകാരൻ മയങ്ങി വീണു

കോട്ടയം: ക്ലാസിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തി. കോട്ടയം വടവാതൂര്‍ സെവന്‍ത് ഡേ സ്‌കൂളിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചു വെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധം കെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് ചോക്ലേറ്റ് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. പരിശോധനയില്‍ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മ കളക്ടർക്ക് പരാതി നൽകി.

Post a Comment

Previous Post Next Post