Trending

പൂനൂരിലേക്ക് കൊണ്ടുവരുകയായിരുന്ന 350 കിലോ പഴകിയ ഇറച്ചി പിടികൂടി

കോഴിക്കോട്: അരീക്കോട് നിന്ന് പൂനൂരിലേക്ക് പിക്കപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന പഴകിയ ഇറച്ചി പിടികൂടി. പൂനൂരിലെ കടകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 350 കിലോ പഴകിയ കോഴിയിറച്ചിയാണ് പിടികൂടിയത്. 

ഇന്ന് ഉച്ചയോടെ കോഴിക്കോട് വെള്ളിപ്പറമ്പിൽ വെച്ചാണ് സംഭവം. പിക്കപ്പ് നിർത്തിയപ്പോൾ ദുർഗന്ധം വമിച്ചതിന് പിന്നാലെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഡ്രൈവർ പോലീസ് കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post