ആലപ്പുഴ: കായംകുളത്ത് ചൂണ്ടയിടുന്നതിനിടെ കടിച്ചുപിടിച്ച മീൻ വായിൽ കുരുങ്ങി യുവാവ് മരിച്ചു. കായംകുളം പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. 26 വയസായിരുന്നു. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മീനിനെ കടിച്ചു പിടിച്ചപ്പോൾ മീൻ വായക്കുള്ളിലേക്ക് കടന്നു പോവുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ സംഭവം. മറ്റൊരു മീനിനെ പിടിക്കാൻ ചൂണ്ടയില്‍ വേഗം ഇര കോര്‍ക്കാന്‍ വേണ്ടിയായിരുന്നു മീൻ കടിച്ചു പിടിച്ചത്. ഈ സമയം മീൻ വായക്കുള്ളിലേക്ക് കടന്നു പോവുകയായിരുന്നു. ഉടൻ തന്നെ ആദർശിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.