ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 97-ാമത് ഓസ്‌കര്‍ പുരസ്‌കാരം അനോറക്ക്. ചിത്രത്തിന്റെ സംവിധായകന്‍ ഷോണ്‍ ബേക്കറാണ് മികച്ച സംവിധായകന്‍. കൂടാതെ അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അമേരിക്കന്‍ നടനായ അഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 51 കാരനായ ബ്രോഡിക്ക് 2002ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
മികച്ച സഹനടനുള്ള പുരസ്‌കാരം അമേരിക്കന്‍ നടനായ കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ‘എ റിയല്‍ പെയിന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കീറന് പുരസ്‌കാരം. ”ഞാന്‍ എങ്ങനെ ഇവിടെ എത്തി എന്ന് എനിക്കറിയില്ല. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അഭിനയിക്കുകയാണ്” അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കീറന്‍ പറഞ്ഞു. അമേരിക്കന്‍ നടിയായ സോ യാദിര സല്‍ഡാന-പെറെഗോയാണ് മികച്ച സഹനടി. ജാക്വസ് ഓഡിയാര്‍ഡ് എഴുതി സംവിധാനം ചെയ്ത് സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം ചിത്രമായ ‘എമിലിയ പെരെസ്’ ലെ തകര്‍പ്പന്‍ പ്രകടനമാണ് സോയെ ഓസ്‌കറിലെത്തിച്ചത്.
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്’ ആണ്. ബര്‍ഫക് ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ഹൊസൈന്‍ മൊലായേമിയും ഷിറിന്‍ സൊഹാനിയും ചേര്‍ന്ന് സംവിധാനം ചെയ്ത 2023-ലെ ഇറാനിയന്‍ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ‘ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്’. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ സിനിമ ജിന്റ്‌സ് സില്‍ബലോഡിസ് സംവിധാനം ചെയ്ത ‘ ഫ്‌ലോ’ ആണ്.
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്’ ആണ്. ബര്‍ഫക് ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ഹൊസൈന്‍ മൊലായേമിയും ഷിറിന്‍ സൊഹാനിയും ചേര്‍ന്ന് സംവിധാനം ചെയ്ത 2023-ലെ ഇറാനിയന്‍ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ‘ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്’. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ സിനിമ ജിന്റ്‌സ് സില്‍ബലോഡിസ് സംവിധാനം ചെയ്ത ‘ ഫ്‌ലോ’ ആണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ഫ്‌ലോ. മികച്ച വസ്ത്രാലാങ്കാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ മ്യൂസിക്കല്‍ ഫാന്റസി ചിത്രമായ ‘വിക്ക്ഡ്’ന് ലഭിച്ചു. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം പൊളിറ്റിക്കല്‍ ത്രില്ലറായ ‘കോണ്‍ക്ലേവ്’നാണ്. പീറ്റര്‍ സ്‌ട്രോഗനാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
മേക്കപ്പിനും ഹെയര്‍സ്‌റ്റൈലിങ്ങിനുമുള്ള പുരസ്‌കാരം ‘ദ സബ്സ്റ്റന്‍സ്’ന് ലഭിച്ചു. കോറലി ഫാര്‍ഗേറ്റ് രചനയും സംവിധാനവും നിര്‍വഹിച്ച് 2024-ല്‍ പുറത്തിറങ്ങിയ ഒരു ബോഡി ഹൊറര്‍ ചിത്രമാണ് ദി സബ്സ്റ്റന്‍സ്. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ‘അനോറ’ രണ്ട് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച യഥാര്‍ഥ തിരക്കഥക്കും എഡിറ്റിങ്ങിനും പുരസ്‌കാരമാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് എഡിറ്റിങ് നിര്‍വഹിച്ച ഷോണ്‍ ബേക്കറാണ് അവാര്‍ഡിന് അര്‍ഹനായത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എമിലിയ പെരസിലെ ‘എല്‍ മാല്‍’ എന്ന ഗാനത്തിന് ലഭിച്ചു.
മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡ്’ആണ്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ് നോ അദര്‍ ലാന്‍ഡ്. മികച്ച ഡോക്യുമെന്ററി(ഷോര്‍ട്ട്) അമേരിക്കയില്‍ നിന്നുള്ള ‘ദ ഒണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍ക്കസ്ട്ര’യാണ്. മികച്ച സൗണ്ട്, വിഷ്വല്‍ എഫക്ട്‌സ് എന്നിവക്കുള്ള പുരസ്‌കാരം അമേരിക്കന്‍ ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2ന് ലഭിച്ചു. വിക്ടോറിയ വാര്‍മര്‍ഡാം രചനയും സംവിധാനവും നിര്‍വഹിച്ച് 2023-ല്‍ പുറത്തിറങ്ങിയ ഡച്ച് ഭാഷയിലുള്ള ഒരു ഹ്രസ്വ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘ഐ ആം നോട്ട് എ റോബോട്ട്’ ആണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം.
മികച്ച വിദേശഭാഷാ ചിത്രമായി ബ്രസീലില്‍ നിന്നുള്ള ‘അയാം സ്റ്റില്‍ ഹിയര്‍’ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍സെലോ റൂബന്‍സ് പൈവയുടെ 2015 ലെ ഓര്‍മ്മക്കുറിപ്പിനെ അടിസ്ഥാനമാക്കി, മുറിലോ ഹൗസറും ഹെയ്റ്റര്‍ ലോറെഗയും ചേര്‍ന്ന് തിരക്കഥയെഴുതിയ വാള്‍ട്ടര്‍ സാല്‍സ് സംവിധാനം ചെയ്ത ചിത്രമാണ് ‘അയാം സ്റ്റില്‍ ഹിയര്‍’. ഒറിജിനല്‍ സ്‌കോറിനും ഛായാഗ്രഹണത്തിനുമുള്ള അവാര്‍ഡ് ദി ബ്രൂട്ടലിസ്റ്റിന് ലഭിച്ചു.