Trending

199 രൂപയ്ക്ക് പരീക്ഷയിൽ ഉറപ്പുള്ള ചോദ്യങ്ങൾ വാട്സാപ്പിലൂടെ..; പരസ്യവുമായി എംഎസ് സൊല്യൂഷൻസ്


കൊടുവള്ളി: ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം നേരിടുന്ന ട്യൂഷൻ സെന്‍റർ എംഎസ് സൊല്യൂഷൻസ് പുതിയ പരസ്യവുമായി രംഗത്ത്. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങൾക്ക് ‘A+' എന്ന തലക്കെട്ടോടെയാണ് പരസ്യം. സയൻസ്, കണക്ക് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങൾ വാട്സാപ്പിലൂടെ നൽകുമെന്നാണ് വാഗ്ദാനം.

ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്‍റെ തെളിവെടുപ്പ് നടക്കുന്നതിനിടെ‍യാണ് പുതിയ വാഗ്ദാനവുമായി ട്യൂഷൻ സെന്‍റർ രംഗത്തെത്തിയിരിക്കുന്നത്. പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നിരുന്നത്. അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അബ്ദുൾ നാസറാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. ഫഹദ് എന്ന അധ‍്യാപകൻ മുഖേനയാണ് ചോദ‍്യങ്ങൾ എംഎസ് സൊല‍്യൂഷൻസിലെത്തിയത്.

ഫഹദിന് ചോദ‍്യപേപ്പർ ചോർത്തി നൽകിയതിന് പ‍്യൂൺ അബ്ദുൾ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. പ്ലസ്‌വൺ സയൻസിന്‍റെ നാലു വിഷയങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്. മുൻ വർഷങ്ങളിലും ചോദ‍്യങ്ങൾ ചോർത്തി നൽകിയിരുന്നതായി ഇയാൾ മൊഴി നൽകിയിരുന്നു. കേസിൽ ഫഹദും മറ്റൊരു അധ‍്യാപകനായ ജിഷ്ണുവും റിമാൻഡിലാണ്.

Post a Comment

Previous Post Next Post