Trending

കണ്ണൂരിൽ പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്നും 150 തോക്കിൻ തിരകൾ പിടികൂടി


കണ്ണൂർ: സ്വകാര്യ ബസിനുള്ളിൽ തോക്കിൻ തിരകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് സംഭവം. നൂറ്റിയൻപത് തോക്കിൻ തിരകളാണ് പിടികൂടിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ ബർത്തിനുളളിൽ ഒളിപ്പിച്ച നിലയിലാണ് തോക്കിൻ തിരകൾ കണ്ടെത്തിയത്. 

ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ ഉണ്ടായിരുന്നത്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകൾ എക്സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവ പൊലീസിന് കൈമാറി. അതേസമയം തോക്കിൻ തിരകൾ കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post