Trending

പാളയത്തു നിന്ന് 102 ഗ്രാം കഞ്ചാവുമായി കക്കോടി സ്വദേശിയായ യുവാവ് പിടിയിൽ


കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തിൽ ജംഷീർ (40) നെയാണ് 102 ഗ്രാം കഞ്ചാവുമായി പാളയം ജംഗ്ഷനിൽ നിന്നും പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സംഘവും, കസബ പോലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. 

അതിഥി തൊഴിലാളികളെയും ഹോട്ടൽ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് വിൽപ്പനയിലൂടെ കിട്ടിയ 6200 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പാളയം ജംഗ്ഷനിൽ രാവിലെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ലക്ഷ്യം. തൊഴിലാളികളുടെ ഇടയിൽ നിന്ന് ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയ ശേഷം പാളയം ജംഗ്ഷന് സമീപമുള്ള ഏതെങ്കിലും ഇലക്ട്രിക്ക് പോസ്റ്റിൻ്റെ അടിയിൽ കടലാസു പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ചാണ് വിൽപ്പന. 

ലഹരിക്കെതിരെ റെയിൽവെ സ്റ്റേഷൻ പരിസരം, ബസ്സ്റ്റാൻ്റുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി. കമ്മിഷണർ കെ.എ ബോസ് പറഞ്ഞു. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എഎസ്ഐ അനീഷ് മുസ്സേൻ വീട്, ഷിനോജ്.എം, കസബ സ്റ്റേഷനിലെ എസ്ഐ സജിത്ത്മോൻ, സിപിഒ മുഹമദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post