Trending

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ അംഗങ്ങളെ ലക്ഷ്യമിട്ട് തമിഴ് തട്ടിപ്പ് സംഘം വലവിരിക്കുന്നു.


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങളെയും, വനിതാ കൂട്ടായ്മകളെയും ലക്ഷ്യമിട്ട് തമിഴ് തട്ടിപ്പ് സംഘം വലവിരിക്കുന്നു. 10 മുതൽ 20 വരെ ആളുകളുടെ ഗ്രൂപ്പുണ്ടാക്കി ഒരാൾക്ക് 60,000 രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പ്രോസസ്സിംങ്ങ് ഫീസ് ഇനത്തിൽ ഓരോരുത്തരിൽ നിന്നും 1300 രൂപ വീതം പലരിൽ നിന്നുമായി കോടികളാണ് തമിഴ് സംഘം തട്ടുന്നത്.

താമരശ്ശേരി, അടിവാരം, നടുവണ്ണൂർ തുടങ്ങി ജില്ലയിലെ മലയോര മേഖലയിൽ വീടുകൾ കയറി ഇറങ്ങുന്ന തമിഴ് സംഘം ആദ്യം അവരുടെ വിസിറ്റിംഗ് കാർഡ് നൽകുകയാണ് ചെയ്യുന്നത്. തുടർന്ന് ലോൺ എടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചാൽ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ അയച്ചു നൽകാൻ ആവശ്യപ്പെടും. ഇതു ലഭിച്ചു കഴിഞ്ഞാൽ ലോൺ പ്രോസസിംങ്ങിനായി 1300 രൂപ അയച്ചു നൽകാൻ ബാങ്ക് അക്കൗണ്ട് നമ്പർ നൽകും. പ്രോസസിങ്ങിന് ആവശ്യപ്പെടുന്ന1300 കഴിച്ചുള്ള തുക തന്നാൽ മതിയെന്ന് പറയുന്നവരോട് അങ്ങിനെ പറ്റില്ല എന്നാണ് മറുപടി നൽകുന്നത്.

60000 രൂപക്ക് 28 മാസത്തേക്ക് 7200 രൂപ മാത്രമാണ് പലിശയെന്നാണ് തട്ടിപ്പു സംഘം നൽകുന്ന കാർഡിൽ പറയുന്നുത്. ഈ കാർഡിൽ കുന്ദംകുളത്തെ അഡ്രസ്സാണ് കൊടുത്തിട്ടുള്ളത്. സ്റ്റാർ ഗ്ലോബൽ മൈക്രോ ഫിനാൻസ് P(Ltd). HO 115C വടക്കാഞ്ചേരി റോഡ്, ചൊവ്വന്നൂർ, തൃശൂർ എന്നാണ്. ഇതിൽ നൽകിയ രണ്ടു ഫോൺ നമ്പറുകളും തമിഴ്നാട് നമ്പറാണ് 7904703346, 6369424706. ഒഫീസ് നമ്പർ നൽകിയിട്ടുമില്ല.

നിരവധി സ്ത്രീകൾ ഇവരുടെ വലയിൽപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. 1300 രൂപ ബാങ്കിൽ അടച്ചു കഴിഞ്ഞ ശേഷം 60000 രൂപ നേരിട്ട് എത്തിച്ചു നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ ഇവർ പ്രോസസിംങ്ങ് എന്നു പറഞ്ഞു വാങ്ങുന്ന തുക പോലും ഇവർ പറയുന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്കല്ല മറിച്ച് ഏതോ വ്യക്തികളുടെ അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. ഇവർ പണം അടയ്ക്കാൻ ആവശ്യപ്പെട്ട് അടിവാരം ഭാഗത്തെ സ്ത്രീകൾക്ക് അയച്ചുകൊടുത്ത അക്കൗണ്ട് നമ്പർ തമിഴ്നാട് വടലൂർ എന്ന സ്ഥലത്തെ മാധവൻ എന്ന ആളുടേതാണ്.

Post a Comment

Previous Post Next Post