Trending

ചേളന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബ സംഗമം ശ്രദ്ധേയമായി.

ചേളന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അംഗമായ തൊഴിലാളികളുടെ കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടന കർമ്മം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽ കുമാർ നിർവഹിച്ചു. ഇരുവള്ളൂർ ജിയുപി സ്ക്കൂളിൽ നടന്ന സംഗമത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. 

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മരായ പി.സുരേഷ് കുമാർ, സി.പി നൗഷീർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കിഴക്കെപാട്ട് മനോജ് കുമാർ, ബിഡിഒ. കെ.അഭിനേഷ് കുമാർ, തച്ചോട്ട് കൃഷ്ണൻ കുട്ടി നായർ, എഡിഎസ് വത്സല, ജിഷ്ണ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തുടർച്ചയായി 100 ദിനം തൊഴിൽ നേട്ടം കൈവരിച്ചവരെയും മുതിർന്ന തൊഴിലാളികളെയും ആദരിച്ചു. പങ്കാളിത്വം കൊണ്ടും സംഘാടന മികവ് കൊണ്ടും കുടുംബ സംഗമം ശ്രദ്ധേയമായി.

Post a Comment

Previous Post Next Post