കോഴിക്കോട്: സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത, പുതുക്കാൻ കഴിയാതെ ലാപ്‌സായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റിയോടെ രജിസ്ട്രേഷൻ പുതുക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ദൂതൻ മുഖേനയോ നേരിട്ടോ അസ്സൽ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 18നകം ഹാജരായി രജിസ്ട്രേഷൻ പുതുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2700831