Trending

മലപ്പുറം വൈലത്തൂരിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി


മലപ്പുറം: വൈലത്തൂർ ആദൃശ്ശേരിയിൽ മകൻ മാതാവിനെ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തി. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (ഇറച്ചി വ്യാപാരി) വിന്റെ ഭാര്യ നന്നാട്ട് ആമിനയാണ് (62) മരിച്ചത്. മാനസിക രോഗിയായ മകൻ മുസമ്മിൽ (30) ആണ് കൃത്യം നടത്തിയത്. 

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. അബുവും ഭാര്യ ആമിനയും മകൻ മുസമ്മിലുമാണ് വീട്ടിൽ താമസിക്കുന്നത്. അബു പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. കൽപ്പകഞ്ചേരി പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പസമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post