കാക്കൂർ: കാക്കൂർ- പാവണ്ടൂർ റോഡിൽ നെല്ലിക്കുന്ന് സ്കൂളിന് സമീപം ഈന്താട് റോഡ് തുടങ്ങുന്നിടത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലീക്കായി കുഴി വീണ് വെള്ളം കെട്ടിനിന്ന് റോഡിൽ പരന്നൊഴുകുന്നു. ഇതറിയാതെ നിരവധി ടൂവീലർ യാത്രക്കാരാണ് ദിനം പ്രതി കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. സ്കൂളിലേക്കുള്ള വിദ്യാർത്ഥികൾ നടന്നുപോകുന്ന വഴിയായതിനാൽ അവർക്കും അപകടം പറ്റാൻ സാധ്യത ഏറെയാണ്.
വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴി തിരിച്ചറിയാനാകാതെയാണ് പലരും അപകടത്തിൽപ്പെടുന്നത്. ഇത് പരിഹരിക്കുന്നതിന് കാക്കൂർ പഞ്ചായത്ത് അധികൃതരും കുടിവെള്ള പദ്ധതി വകുപ്പ് മേലധികാരികളും അടിയന്തരമായി പരിഹാരം കാണണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.