ഉള്ളിയേരി: നടുവണ്ണൂർ കണ്ണമ്പാലത്തെരു ഗണപതി- ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി 11 മുതൽ 18 വരെയാണ് മഹോത്സവം. ഇന്ന് കാലത്ത് 5.15ന് തന്ത്രിവര്യൻ കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. 8 മണിക്ക് കലവറനിറയ്ക്കൽ, വൈകീട്ട് 3 മൂന്ന് മണിക്ക് കുടവരവ്, 5 മണിക്കായിരുന്നു കൊടിയേറ്റം. തുടർന്ന് കാഞ്ഞിക്കാവ്, കരിങ്ങാളി, കുറുങ്ങോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള തണ്ടാൻ വരവുകൾ. രാത്രി 8 മണിക്ക് തായമ്പക.
ഫെബ്രുവരി- 12ന് വൈകീട്ട് 6 മണിക്ക് തിരുവാതിരക്കളി, 7 മണിക്ക് ഭക്തിഗാനസുധ, രാത്രി 8-30ന് തായമ്പക. രാത്രി 10 മണിക്ക് നാന്തകം എഴുന്നള്ളത്ത്. 13ന് രാത്രി 7 മണിക്ക് ചാക്യാർകൂത്ത്, 8.30ന് ഇരട്ട തായമ്പക. 14ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്. രാത്രി 7 മണിക്ക് കലാവിരുന്ന്, 8 മണിക്ക് തായമ്പക. 15ന് ചെറിയ വിളക്ക്, രാവിലെ 11 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്, പ്രസാദ് ഊട്ട്, വിവിധ വരവുകൾ, രാത്രി 7.30 ന് കലാനൃത്തരൂപം, രാത്രി 8-30 ന് ഇരട്ട തായമ്പക.
16ന് വലിയ വിളക്ക് ദിനത്തിൽ വൈകീട്ട് 5 മണിക്ക് ശീവേലി എഴുന്നള്ളത്ത്, രാത്രി 8.30ന് തൃത്തായമ്പക, രാത്രി. 10.30ന് ഗാനമേള. 17ന് താലപ്പൊലി മഹോത്സവം, പാണ്ടിമേളത്തോടെ ഉള്ള താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 12.30ന് വെടിക്കെട്ട്. സമാപന ദിവസം 18ന് കാലത്ത് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികളായ പി.കെ ദാമു സെക്രട്ടറി പുതിയാറമ്പത്ത് ആനന്ദൻ, കെ.എം നാരായണൻ എന്നിവർ പറഞ്ഞു.
Tags:
LOCAL NEWS