തിരുവനന്തപുരം: പ്ലസ്‌വൺ വിദ്യാർത്ഥിയെ സ്കൂളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌സി വിദ്യാര്‍ത്ഥി ബെന്‍സണ്‍ എബ്രഹാം ആണ് സ്കൂളിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ ബെന്‍സനെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.