Trending

മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത് സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും വലതു കയ്യ്ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാത തലപ്പാറ വലിയപറമ്പിൽ ഇന്ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. പാലക്കലില്‍ നിന്നും മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post