Trending

വിദ്വേഷ പരാമര്‍ശക്കേസ്; പി.സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


കൊച്ചി: വിദ്വേഷ പരാമര്‍ശക്കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലോടെ ജോര്‍ജിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഒഴിവായി.

കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ അന്തിമവാദം കേട്ട് അനുകൂല ഉത്തരവ് ലഭിച്ചാല്‍ മാത്രമേ പൂർണമായും ആശ്വാസമാകൂ. മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് പി.സി ജോര്‍ജ് എന്നും അതിനാല്‍ത്തന്നെ സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പോലീസിന്റെ വിശദീകരണത്തിന് വേണ്ടിയാണ് കേസ് മാറ്റിയിരിക്കുന്നത്. അതുവരെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.

Post a Comment

Previous Post Next Post