Trending

ഭക്തിയുടെ നിറവിൽ കുട്ടിതെയ്യം കെട്ടിയാടി ശിവദേവ് ഉള്ളിയേരി.

ഉള്ളിയേരി: തലശ്ശേരി അണ്ടലൂർ കാവിൽ മുതിർന്നവർ കെട്ടുന്ന തെയ്യത്തോടൊപ്പം കുട്ടി തെയ്യവും പഴയ കാലങ്ങളിൽ തന്നെ ഈ ക്ഷേത്രത്തിൽ പതിവാണ്. ഉളളിയേരി തെയ്യം കലാകാരൻ മുന്നൂറ്റൻ കണ്ടി രമേശൻ്റെയും പ്രത്യുഷയുടെയും മകനായ ശിവദേവ് മൂന്നാം വർഷവമാണ് ഇതെ ക്ഷേത്രത്തിൽ കുട്ടി തെയ്യം കെട്ടുന്നത്. 

സീതയും മക്കളേയും അനുസ്മരിക്കുന്നതാണ് തെയ്യം. ഒരാഴ്ചത്തെ വൃതശുദ്ധിയോടെയാണ് തെയ്യാട്ടം നടക്കുന്നത്. മുന്നൂറ്റൻ സമുദായത്തിലെ ഇളം തലമുറ കൂടിയായ ശിവദേവ് ഉള്ളിയേരി കാഞ്ഞിക്കാവ് എ.എൽ.പി സ്കൂൾ 3ാം ക്ലാസ് വിദ്യാർത്ഥിയാണ്. ശിവദേവ് പൂക്കാട് കലാലയത്തിലെ ഉള്ളിയേരി ശാഖയിൽ ഗാനാലാപന പഠനവും നടത്തുന്നുണ്ട്. 

ഫിബ്രവരി 14 മുതൽ 20 വരെയാണ് ഈ ക്ഷേത്രത്തിലെ ഉത്സവനാളുകൾ. അങ്കക്കാരൻ, ലക്ഷ്മണൻ, ഭരതൻ, ബപ്പൂരാൻ എന്നീ തെയ്യങ്ങൾ മുന്നുറ്റൻ സമുദായക്കാരാണ് കെട്ടുന്നത്. ശ്രീരാമൻ ദൈവത്താർ ഈശ്വരൻ്റെ പ്രധാനം മറ്റൊരു ചടങ്ങാണ്. മെയ്യാൽകൂടി വില്ലുമായി ദൈവൻ്റെ കൂടെ ഓടുന്ന നേർച്ച വില്ല് ഒപ്പിക്കൽ ചടങ്ങും ഇതേ ക്ഷേത്രത്തിൽ പ്രധാനമായി നടക്കുന്നു.

Post a Comment

Previous Post Next Post