കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടേയും വടക്കയിൽ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായി വിരമിച്ചു.
സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവൻ്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ, കാലമേ നീ സാക്ഷി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിൻ്റെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമകൾക്കും, നിരവധി ആൽബങ്ങൾക്കും ഗാനരചന നടത്തിയിട്ടുണ്ട്. അബുദാബി ശക്തി അവാർഡ്, വി.എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, മൂടാടി ദാമോദരൻ പുരസ്ക്കാരം, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ്, കൃഷ്ണ ഗീതി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിലംഗമാണ്.
ഭാര്യ: ഗൗരി. മക്കൾ: സംഗീത (അധ്യാപിക സലാല), അപർണ (നൃത്ത അധ്യാപിക). മരുമക്കൾ: ഹരീഷ് (അധ്യാപകൻ സലാല), സുജീഷ് (വിപ്രോ,ചെന്നൈ). സഹോദരങ്ങൾ: ശ്രീനിവാസൻ കിടാവ്, പാർവ്വതി, പരേതനായ പ്രൊഫ. കെ.വി രാജഗോപാലൻ കിടാവ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണി വടക്കയിൽ വീട്ടുവളപ്പിൽ