Trending

നാടക നടൻ എ.പി ഉമ്മർ അന്തരിച്ചു


കുന്ദമംഗലം: നാടക- സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന എ.പി ഉമ്മർ (89) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ വെള്ളിപറമ്പ് ആറേരണ്ടിലെ വസതിയിൽ വെച്ചായിരുയിരുന്നു അന്ത്യം. ഗായകൻ, നാടകനടൻ, നാടക രചയിതാവ്, ഗാനരചയിതാവ്, സിനിമാ നടൻ എന്നീ നിലകളിൽ കലാരംഗത്ത് നിറഞ്ഞ് നിന്ന കലാകാരനായിരുന്നു.

20-ാം വയസിൽ ഗായകനായി അരങ്ങിലെത്തിയ എ.പി ഉമ്മർ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 1940 ജനുവരി അഞ്ചിനായിരുന്നു ജനനം. മ്യൂസിക്കൽ തിയ്യറ്റേഴ്സിൻ്റെ സൂര്യനുദിക്കാത്ത രാജ്യം, ബന്ധങ്ങൾ, പുതിയ വീട് തുടങ്ങിയ നാടകങ്ങൾക്ക് രചിച്ച ഗാനങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയമാക്കി. വാസു പ്രദീപിൻ്റെ കണ്ണാടിക്കഷ്ണങ്ങൾ എന്ന നാടകത്തിലെ മികച്ച അഭിനയം അദ്ദേഹത്തെ സിനിമയിലെത്തിച്ചു. ഒരു വടക്കൻ വീരഗാഥ തുടങ്ങി 150 ഓളം സിനിമകളിൽ വേഷമിട്ടുണ്ട്. അഗ്നിവർഷം എന്ന നാടകം രചിച്ചു.

നാടകപ്രവർത്തകയും സഹപ്രവർത്തകയുമായ കോഴിക്കോട് ശാരദയാണ് ജീവിത പങ്കാളി. ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മക്കൾ: ഉമദ, സജീവ് (സലീം- സീനിയർ ലാബ് ടെക്നീഷ്യൻ, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്സിംങ് അസിസ്റ്ററ്റൻ്റ്, ഹോമിയോ ആശുപത്രി, പെരിന്തൽമണ്ണ), അബ്ദുൾ അസീസ് (ശ്രീജിത്ത്- ഒമാൻ). മരുമക്കൾ: രാജേഷ് (മ്യുസിഷ്യൻ), ബിന്ദു (വ്യവസായ ഓഫീസർ, കാസർക്കോട്), അപ്പുണ്ണി (എംഇഎസ് മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ), ഷമീന (യുഎഇ എക്സ്ചേഞ്ച്). അന്ത്യസംസ്കാര കർമ്മം തോപ്പയിൽ പള്ളിയിൽ ഇന്ന് വൈകീട്ട് 4 മണിക്ക്.

Post a Comment

Previous Post Next Post