Trending

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിനിയായ യുവതി മരിച്ചു


കൊയിലാണ്ടി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ട്കാവ് കൂഞ്ഞിലാരി മുക്കാടികണ്ടി സഫ്‌ന (38) യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പിതാവ്: അബ്ദുല്ലക്കോയ. മാതാവ്: ആമിന മുക്കാടിക്കണ്ടി. ഭര്‍ത്താവ്: കബീര്‍ കിഴക്കയില്‍ പൊയില്‍ക്കാവ്. മക്കള്‍: മുബഷീര്‍, ആയിഷ നൈഫ, മുഹമ്മദ് അഫ്‌വാന്‍. സഹോദരി: ലസ്‌ന.

Post a Comment

Previous Post Next Post