Trending

പൂനൂരിൽ വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.


പൂനൂർ: പൂനൂരിൽ വയോധിനെ മരിച്ചനിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ പുളിയുള്ളകണ്ടി സുധാകരൻ (62) നെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിനകത്തെ മുറികളിൽ നിലത്ത് രക്തം തളം കെട്ടി നിൽക്കുന്നുണ്ട്. വീടിൻ്റെ മുൻവശത്തെ വാതിൽ ലോക്ക് ചെയ്യാത്ത നിലയിലാണ്. 

പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തി. താമരശ്ശേരി ഡിവൈഎസ്പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. വീടിനകത്ത് വീണ് ഗുരുതരമായി പരിക്കേറ്റതാവാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ മഞ്ചേരിയിൽ ജോലി ചെയ്യുകയാണ്. ഏകമകൻ എറണാകുളത്ത് ജോലി സംബന്ധമായി പോയതായിരുന്നു. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post