Trending

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടു പോയതായി പരാതി


തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത് ആണ് സംഭവം. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ (15) യാണ് തട്ടികൊണ്ടുപോയത്.

രാത്രി 7:45 ഓടുകൂടിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടു പോവുകയായിരുന്നു എന്നാണ് വിവരം. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് സംശയം.

സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post