കുന്ദമംഗലം: കുന്ദമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്നത്.
കാറില്‍ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് നഗര പരിധിയില്‍ പൊലീസ് പിടിച്ചെടുത്തത്.