Trending

വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.

കൽപ്പറ്റ: വയനാട് കുറിച്യാട് വന മേഖലയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഒരു വയസുള്ള പെൺകടുവയാണ് ചത്തത്. മരണം കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണെന്നാണ് നിഗമനം. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലെ ചേലപ്പാറ ഭാഗത്ത് വാർച്ചർമാർ നടത്തിയ പരിശോധനയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വയറിൽ വലിയ മുറവേറ്റിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.

മുമ്പ് ഇതേ പ്രദേശത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ ജഡത്തിൽ കടുവകൾ പരസ്പരം ഏറ്റുമുട്ടിയതിൻ്റെ തെളിവുകളും കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post