മലപ്പുറം: വണ്ടൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ നടന്ന അപകടത്തിൽ വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷയാണ് (22) മരിച്ചത്. പരുക്കേറ്റ ഭർത്താവ് വിജേഷിനെ (28) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാലി പൂന്തോട്ടത്തിൽ വെച്ചാണ് അപകടം. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. എതിരെ വന്ന ബസിന്റെ വശത്തുതട്ടി ബൈക്ക് നിയന്ത്രണം വിട്ടപ്പോൾ സിമി ബസിനടിയിലേക്കു വീണാണ് അപകടം സംഭവിച്ചത്.