Trending

നരിക്കുനിയിൽ ഇഎംഎസ് മിനി സ്റ്റേഡിയം വികസനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു


നരിക്കുനി: ഇഎംഎസ് മിനിസ്റ്റേഡിയം വികസനം വൈകരുതെന്ന ആവശ്യം ശക്തമാകുന്നു. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന മൈതാനത്ത് ക്രിക്കറ്റ് ടർഫ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നും നടപ്പാക്കുന്നതിൽ നിന്ന് പഞ്ചായത്ത് പിന്മാറണമെന്നും ക്ലബ്ബുകളും സംഘടനകളും കായികപ്രേമികളും ആവശ്യപ്പെട്ടു.

എം.പി. വീരേന്ദ്രകുമാർ എംപിയായിരിക്കെ 2006-07-ലെ പ്രാദേശിക വികസന ഫണ്ടിലെ 11 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ നിർമ്മിതി കേന്ദ്രമാണ് ഇഎംഎസ് സ്മാരക മിനി സ്റ്റേഡിയം നിർമ്മിച്ചത്. 2010-ൽ അന്നത്തെ പൊതുമരാമത്ത് കായികമന്ത്രി എം. വിജയകുമാറാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 15 വർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിൽ വികസനപ്രവർത്തനങ്ങളൊന്നും സാധ്യമാക്കിയിട്ടില്ല.

ഞെങ്ങിഞെരുങ്ങി കഴിയുന്ന ഈ മിനി സ്റ്റേഡിയത്തിൽ വോളിബോൾ കോർട്ടും ഫുട്‌ബോൾ കോർട്ടുമാണുള്ളത്. വലകെട്ടിമറച്ചാണ് കളിക്കാർ മൈതാനം ഉപയോഗിക്കുന്നത്. സ്ഥലപരിമിതി രൂക്ഷമായ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടർഫ് കൂടി തുടങ്ങുന്നതിനെയാണ് കായികപ്രേമികൾ എതിർക്കുന്നത്. ക്രിക്കറ്റ് ടർഫുകൂടി വരുന്നതോടെ ഇപ്പോഴത്തെ കളിക്കാർക്ക് തടസ്സമാവുമെന്നാണ് അവരുടെ പക്ഷം.

നരിക്കുനി പഞ്ചായത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, യുപി, എൽപി. സ്കൂളുകൾ തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന സ്റ്റേഡിയമായി വികസിച്ചിട്ടില്ല. കേരളോത്സവ മത്സരങ്ങൾക്കുപോലും തൊട്ടടുത്ത പഞ്ചായത്തിനെയാണ് ആശ്രയിക്കുന്നത്.

Post a Comment

Previous Post Next Post