Trending

എളേറ്റിൽ വട്ടോളിയിൽ ലോറിക്കു മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം


എളേറ്റിൽ: എളേറ്റിൽ വട്ടോളി- പാലങ്ങാട് റോഡിൽ ലോറിക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു അപകടം. അമിത ലോഡുമായെത്തിയ ലോറിയിൽ ഇലക്ട്രിക് കേബിളുകളിൽ കുടുങ്ങി വലിഞ്ഞു ഇലക്ട്രിക് പോസ്റ്റ്‌ ലോറിക്ക് മുകളിലേക്കു ഒടിഞ്ഞു വീഴുകയായിരുന്നു. എളേറ്റിൽ വട്ടോളി-പാലങ്ങാട് റോഡിലെ പുറമ്പാളി വളവിൽ ഇന്ന് രാവിലോടെയായിരുന്നു അപകടം. 

അപകടത്തെ തുടർന്ന് റോഡിൽ ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണ് ഏറേനേരം ഗതാഗതം തടസ്സപ്പെട്ടു. 11 കെ.വി ലൈനടക്കം പൊട്ടിയതിനാൽ വൈദ്യുതി വിതരണം രാത്രിയോടെ മാത്രമേ പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് കെഎസ്ഇബി അറിയിച്ചു.

Post a Comment

Previous Post Next Post