നന്മണ്ട: വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും വിദ്യാർത്ഥികളെ വലയ്ക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
കാക്കൂർ കെ.എസ്.ഇ.ബി.യുടെ പരിധിയിൽവരുന്ന നന്മണ്ടയും പരിസരവുമാണ് ഇരുട്ടിലാകുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന മുടക്കവും വോൾട്ടേജ് ക്ഷാമവും ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ചെറുകിട മില്ലുകാരുടെ സ്ഥിതിയും പരിതാപകരമാണെന്ന് ഉടമകൾ പറയുന്നു.