Trending

എസ്എഫ്ഐക്ക് പുതിയ അമരക്കാർ; സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്, പ്രസിഡന്‍റ് എം.ശിവപ്രസാദ്


തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റായി എം.ശിവപ്രസാദിനേയും സെക്രട്ടറിയായി പി.എസ് സഞ്ജീവിനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് പി.എം ആർഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

കെ.അനുശ്രീ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണന പട്ടികയിലുണ്ടായിരുന്ന സഞ്ജീവനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.

Post a Comment

Previous Post Next Post