Trending

ടാങ്കർലോറി തട്ടി സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് പത്തുവയസുകാരൻ മരിച്ചു


കോഴിക്കോട്: പിതാവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നാലാം ക്ലാസുകാരൻ ടാങ്കർ ലോറിതട്ടി തെറിച്ചുവീണ് മരിച്ചു. കോഴിക്കോട് ഫറോക്ക് പെരുമുഖം പറയങ്കിഴി ആയുഷ് (10) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ദേശീയപാതയിലെ സർവിസ് റോഡിൽ കാലിക്കറ്റ് സർവ്വകലാശാലക്ക് സമീപം ചെട്ട്യാർമാട്, പൈങ്ങോട്ടൂർ മാടിലാണ് അപകടം.

പിതാവ് മലാപറമ്പ് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് മനേഷ് കുമാറിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി കുട്ടി ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഒരേ ദിശയിലായിരുന്നു ഇരുവാഹനങ്ങളും. 

ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. രാമനാട്ടുകര ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മഹിജ. സഹോദരി: അഭിനന്ദ.

Post a Comment

Previous Post Next Post