കണ്ണൂർ: ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍തൃമതിയായ യുവതി ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പറശിനിക്കടവിലെ ലോഡ്ജിലാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ 40 കാരിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
പാപ്പിനിശ്ശേരി സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത നാല്‍പതുകാരി ഫാനിൽ കയര്‍ കെട്ടി തൂങ്ങുകയായിരുന്നു. ഇതു കണ്ട യുവാവ് ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവം നാട്ടിലറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കള്‍ പരിയാരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.