ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആകെ 21,413 ഒഴിവുകളിലേക്കാണ് ഇന്ത്യയൊട്ടാകെ നിയമനം നടക്കുക. കേരളത്തിലും ആയിരത്തിലധികം ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ടാക് സേവക് റിക്രൂട്ട്‌മെന്റ്. ജിഡിഎസ്- ബ്രാഞ്ച് പോസ്റ്റ്മാന്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ആകെ 21,413ഒഴിവുകളാണുള്ളത്. കേരളത്തില്‍ 1385 ഒഴിവുകളുണ്ട്.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
• അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം. മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാസ് മാര്‍ക്ക് വേണം.
• ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.
• കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
• സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.
അപേക്ഷ
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസ് നല്‍കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ അല്ലെങ്കിൽ താഴെ കാണുന്ന Click ബട്ടൺ അമർത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം.
അപേക്ഷ നൽകാൻ Click
വിജ്ഞാപനം Click