കൂട്ടാലിട: കൂട്ടാലിടയിൽ നിന്നും കാണാതായ വയോധികനെ കനാലരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടാലിട നരയംകുളം മൊട്ടമ്മപ്പൊയില്‍ മാധവന്‍ (85) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പകല്‍ 11 മണിയോടെയായിരുന്നു വീട്ടില്‍ നിന്ന് കാണാതായത്.
കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടതായും പിന്നീട് കൂട്ടാലിടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതായും ആളുകള്‍ കണ്ടിരുന്നു. ഈ ഹോട്ടലിനു സമീപമുള്ള കനാലിന്റെ അരികിലാണ് മൃതദേഹം കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഭാര്യ: പരേതയായ പെണ്ണുക്കുട്ടി. മക്കള്‍: സുധ, ബാബു, ഗിരീഷ്, മനോജ്. മരുമക്കള്‍: ബാബു ആഞ്ഞോളി മുക്ക് (റിട്ട.ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍), ഷിജില (നന്മണ്ട), സുധര്‍മ (മേപ്പയൂര്‍).