Trending

കുടുംബ വഴക്ക്; ഭാര്യ മാതാവിനെ തീകൊളുത്തി കൊന്നു; തീ പടർന്ന് മരുമകനും മരിച്ചു


കോട്ടയം: പാലായില്‍ ഭാര്യാ മാതാവിനെ മരുമകൻ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. തീ പടർന്ന് പിടിച്ചു പൊള്ളലേറ്റ് മരുമകനും മരിച്ചു. പാലാ അന്ത്യാളം സ്വദേശിനി നിര്‍മ്മല, കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇരുവരും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റാണ് മനോജും മരിച്ചത്. മരിച്ച മനോജും ഭാര്യാ മാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

Post a Comment

Previous Post Next Post