ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ എത്ര ഒഴിവുണ്ടെന്നത് കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങള്‍ക്ക് സാധുതയില്ലെന്നും സുപ്രീംകോടതി.
തസ്തികകളുടെ എണ്ണം പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെടുന്ന പരസ്യങ്ങള്‍ സുതാര്യതയില്ലാത്തതിനാല്‍ അസാധുവാണ്, നിയമ വിരുദ്ധവുമാണെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ക്ലാസ് നാല് ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ ജാര്‍ഖണ്ഡില്‍ നടത്തിയ റിക്രൂട്‌മെന്റ് ഡ്രൈവ് റദ്ദാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി നടപടി ശരിവച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എത്ര ഒഴിവുണ്ടെന്ന കാര്യം പരസ്യത്തില്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് റദ്ദാക്കിയത്.