ചേളന്നൂർ: ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ചേളന്നൂർ വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ കെപിസിസി അംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീമതി ഗൗരി പുതിയോത്ത്, ജിതേഷ്, ശ്രീധരൻ മാഷ്, ശ്രീജിത്ത്, വി.എം ചന്തുക്കുട്ടി, എന്നിവർ പ്രസംഗിച്ചു. ശിബു സ്വാഗതവും സിനി ഷൈജൻ നന്ദിയും പറഞ്ഞു. കുമാരസ്വാമിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതകളുൾപ്പെടെ നിരവധി പേര് പങ്കെടുത്തു.
Tags:
LOCAL NEWS