Trending

വാക് തർക്കം; പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.


ബത്തേരി: പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുൽപ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനംകൊല്ലി സ്വദേശികളുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post