Trending

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയിൽ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയോടെ രാജസ്ഥാനില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു റിഥാനും കുടുംബവും. വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കുടുംബം ചായ കുടിക്കുന്നതിനായി ഒരു കടയില്‍ കയറി. ഇതിനിടെ റിഥാനും മൂത്ത സഹോദനും കടയുടെ മുന്‍വശത്തായി ഉള്ള പൂന്തോട്ടത്തിൽ ഓടിക്കളിക്കുന്നതിനിടെ കുട്ടി തുറന്നുകിടന്ന മാലിന്യക്കുഴിയിൽ വീഴുകയായിരുന്നു.

പൂന്തോട്ടത്തിന് നടുവിലുണ്ടായിരുന്ന കുഴിയിലേക്ക് കുട്ടി വീണത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. മൂത്തസഹോദരന്‍ ബഹളം വെച്ചതോടെ മാതാപിതാക്കള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുഴിയില്‍ വലിയ അളവില്‍ മാലിന്യമുണ്ടായിരുന്നതായാണ് വിവരം. മൂക്കില്‍ മാലിന്യം കയറി ശ്വാസമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post