Trending

ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നുമായി കുറ്റ്യാടി, മരുതോങ്കര സ്വദേശികൾ പിടിയിൽ

കോഴിക്കോട്: രണ്ട് സംഭവങ്ങളിലുമായി ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ പോലീസ് പിടിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 150 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.

കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടി. തൊട്ടിൽപ്പാലം ബസ്‌സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് അലൻ പോലീസിന്റെ പിടിയിലാകുന്നത്. വിൽപ്പനയ്ക്ക് എത്തിച്ച 65 ഗ്രാമിലധികം എംഡിഎംഎ ഇയാളിൽ നിന്ന് പിടികൂടി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം നാലര ലക്ഷത്തോളം രൂപ വിലവരും.

ബാംഗ്ലൂരിൽ നിന്ന് ഇരുവരും ഒരുമിച്ച് ബസിൽ ​ഇന്ന് രാവിലെ കുറ്റ്യാടിയിൽ എത്തി. തുടർന്ന് ഇവിടെ നിന്ന് രണ്ടുപേരും അവരവരുടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ഇരുവരും സുഹൃത്തുക്കളാണ്.

നർകോട്ടിക് ഡിവൈഎസ്പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്, കുറ്റ്യാടി പോലീസ്, തൊട്ടിൽപാലം പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരക്കും.

Post a Comment

Previous Post Next Post