നരിക്കുനി: നരിക്കുനിയിൽ വിദ്യാർത്ഥിയോടൊപ്പം സ്കൂളിലേക്ക് പോയ മാതാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. നരിക്കുനി 14ാം വാർഡിൽ കിഴക്കേടത്ത് സോമനാഥന്റെ മകൾ അഖിലയാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ യുവതി നരിക്കുനി ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൃഷിനാശവും ആക്രമണവും കാരണം ജനങ്ങൾ ഭീതിയിലാണ്. വാർഡ് മെമ്പർ ടി.രാജു, സ്കൂൾ അധികൃതർ തുടങ്ങിയവർ പരിക്കേറ്റ അഖിലയെ സന്ദർശിച്ചു.