Trending

ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ


കോഴിക്കോട്: ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊയിലാണ്ടി സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍. മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥ് (22)നെയാണ് കോഴിക്കോട് വനിത പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസ്സില്‍ വെച്ച് എലത്തൂരിലെത്തിയപ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയത്. കോഴിക്കോട് ബസ്സറങ്ങിയ വിദ്യാര്‍ത്ഥിനി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വനിതാ പോലീസ് സ്റ്റേഷന്‍ സബ്. ഇന്‍സ്‌പെക്ടറായ ശ്രീസിത, സിപിഒമാരായ ജീന്‍സു, ദിജുഷ, സീന.എ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പുതിയ ബസ് സ്റ്റാന്റെ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Post a Comment

Previous Post Next Post