റിയാദ്: കോഴിക്കോട് അടിവാരം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അടിവാരം ആനിക്കാട് തൊടിയിൽ നൗഫൽ (37) ആണ് മരിച്ചത്. റിയാദിലെ അൽ മുവാസാത്ത് ഹോസ്പിറ്റലിൽ മൂന്ന് ദിവസമായി ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. പ്രവാസ ജീവിതം നയിക്കുന്ന നൗഫൽ റിയാദ് ശിഫയിലാണ് താമസം. ബന്ധുക്കളുടേയും പ്രവാസി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സഫ്ന. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന.
Tags:
OBITUARY